പയ്യന്നൂർ :കൊല്ലത്ത് നടക്കുന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തിനുള്ള പതാക ജാഥ കണ്ണൂർ ജില്ലയിലേക്ക് പ്രവേശിച്ചു.
ജില്ല അതിർത്തിയായ കാലിക്കടവിൽ ജാഥാ ലീഡർ സംസ്ഥാന സെക്രട്ടറിയറ്റംഗം എം.സ്വരാജിനെ , ജില്ല സെക്രട്ടറി എം. വി. ജയരാജൻ ഹാരമണിയിച്ച് സ്വീകരിച്ചു.പി.കെ.ശ്രീമതി, പി.ജയരാജൻ, ടി.വി.രാജേഷ്, കാരായി രാജൻ, എൻ.ചന്ദ്രൻ,
ടി.ഐ.മധുസൂദനൻ എം.എൽ.എ,സി .സത്യപാലൻ, പി. സന്തോഷ്,വി .കുഞ്ഞികൃഷ്ണൻ തുടങ്ങിയ നേതാക്കളും പങ്കെടുത്തു. ഓണക്കുന്ന്, വെള്ളൂർ ബാങ്ക്, കോത്തായിമുക്ക് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പയ്യന്നൂർ സെൻട്രൽ ബസാറിൽ നിന്നും ഷേണായി സ്‌ക്വയറിലേക്ക് ജാഥയെ സ്വീകരിച്ച് ആനയിച്ചു. സ്വീകരണ സമ്മേളനം ജാഥ ലീഡർ എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. ടി .ഐ . മധുസൂദനൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി. സന്തോഷ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |