ശംഖുംമുഖം: മാലിദ്വീപ് എയർലൈൻസിന്റെ എയർ ബസ് എ 330- 203 വിഭാഗത്തിലെ വൈഡ് ബോഡി വിമാനം തിരുവനന്തപുരത്ത് പറന്നിറങ്ങി.മാലിദ്വീപിൽ നിന്നുള്ള യാത്രക്കാരുമായി ഇന്നലെ രാത്രി 8.50നാണ് വിമാനം എത്തിയത്.
തുടർന്ന് തിരുവനന്തപുരത്ത് നിന്നുള്ള 200 യാത്രക്കാരുമായി രാത്രിയിൽ തന്നെ മാലിദ്വീപിലേക്ക് മടങ്ങി. വൈഡ് ബോഡി വിമാനം ഇന്ത്യയിലേക്ക് എത്തുന്നത് ആദ്യമാണ്. ഇന്നലെ രാവിലെ കൊച്ചിയിലേക്കായിരുന്നു ആദ്യസർവീസ്. തുടർന്ന് അവിടെ നിന്നുള്ള യാത്രക്കാരുമായി ദ്വീപിലേക്ക് പറന്നശേഷം രാത്രിയോടെ തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ യാത്ര വേണ്ടിവരുന്ന സെക്ടറിൽ
സാധാരണ ചെറുവിമാനങ്ങളാണ് ഉപയോഗിക്കുന്നത്. 200ലധികം സീറ്റുകളുള്ള വൈഡ് ബോഡി വിമാനങ്ങളിൽ കൂടുതൽ പേർക്ക് യാത്ര ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |