തൃശൂർ: സമർപ്പണ തൃശൂരിന്റെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് അഞ്ചിന് സാഹിത്യ അക്കാഡമി ഹാളിൽ പി.ജയചന്ദ്രൻ അനുസ്മരണം ജയസ്മൃതിയും മൈനർ ഭാവഗാന മത്സരവും നടക്കും. സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഉദ്ഘാടനം ചെയ്യും. ജയചന്ദ്രഗാനങ്ങൾ കോർത്തിണക്കി ജയാരവം ഗാനസന്ധ്യയും നടക്കും. 16 വയസിന് താഴെയുള്ള ആൺകുട്ടികൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന മൈനർ ഭാവഗാന മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട അഞ്ചുപേർ മാറ്റുരയ്ക്കും. രജിസ്റ്റർ ചെയ്തവർക്കുള്ള ആദ്യവട്ട മത്സരം എലൈറ്റ് ഹോട്ടലിൽ നടക്കും. വിജയികൾക്ക് ക്യാഷ് അവാർഡും മെമന്റോയും പ്രശംസാപത്രവും നൽകും. വാർത്താസമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി വൈസ് പ്രസിഡന്റ് പ്രദീപ് പാലിയത്ത്, ജനറൽ കൺവീനർ ശ്രീകുമാർ ആമ്പല്ലൂർ, എം.എ.ബാബു, കെ.എസ്.ജയൻ, ഭഗീരഥി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |