ആറ്റിങ്ങൽ: ഇനി വരുന്നത് നടീൽ സമയം. കണിവെള്ളരി നടാൻ നല്ല സമയം മാർച്ചിലാണ്. വെള്ളരി നട്ട് ഒന്നര മാസം ആകുമ്പോഴേക്കും വിളവെടുക്കാം. മാർച്ച് ആദ്യം നട്ടാൽ വിഷുവിന് കണിവയ്ക്കാൻ പാകത്തിൽ പറിച്ചെടുക്കാം. വിത്ത് മുളപ്പിച്ച ശേഷം പറിച്ച് നടുന്നതാണ് നല്ലത്. കാന്താരി, ഇഞ്ചി എന്നിവ അരച്ച് സോപ്പ് ലായനിയിൽ ചേർത്ത് നേർപ്പിച്ച് തളിച്ചാൽ കീടശല്യം ഇല്ലാതാക്കാം.
കണിവെള്ളരിക്ക് പുറമെ ഇഞ്ചി, മഞ്ഞൾ, കുരുമുളക് എന്നിവ ഏപ്രിലിൽ കൃഷി ചെയ്യാം. ചാണകപ്പൊടിയും ഉണങ്ങിയ ഇലകളും നിറച്ച് മൺകൂനയെടുത്താണ് ഇഞ്ചിയും മഞ്ഞളും നടേണ്ടത്. മേയ് മാസത്തിൽ കാച്ചിൽ, നനക്കിഴങ്ങ്, വാഴ എന്നിവയും നടാം. മഴ പെയ്യുന്നതോടെ കമ്പുനാട്ടി വള്ളി പടർത്തിക്കൊടുക്കണം. ഇടയ്ക്കിടെ മഴ ലഭിക്കുന്നതോടെ നനക്കിഴങ്ങും കൂനയെടുത്ത് നടാം.
ജൂണിൽ വഴുതന, പച്ചമുളക്, വെണ്ട തുടങ്ങിയവ മഴ തുടങ്ങുന്നതോടെ ചെയ്യാവുന്ന കൃഷിയാണ്. വേനൽക്കാലത്ത് മൺകൂന കൂട്ടി കൃഷി ചെയ്യുന്നതാണ് ഉത്തമം. വെള്ളം കെട്ടിനിന്ന് ചെടി ചീഞ്ഞു പോകാതിരിക്കാനിത് സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |