ഇരവിപുരം: സർക്കാർ ബോർഡ് മറച്ചുവച്ച സ്വകാര്യ കാർ ഉത്സവ കെട്ടുകാഴ്ചയ്ക്ക് ഇടയിലേക്കു ഓടിച്ചു കയറ്റി. സംഭവത്തിൽ ആർക്കും പരിക്കില്ല. വാഹനവും വാഹനത്തിൽ ഉണ്ടായിരുന്ന മൂന്നുപേരെയും ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 8ന് മയ്യനാട് താന്നിയിലാണ് സംഭവം. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് കെട്ടുകാഴ്ചകൾ ക്ഷേത്ര പരിസരത്തേക്ക് പ്രവേശിക്കുന്നതിനിടെ വാഹനങ്ങൾ കടന്നുവരുന്നത് പൊലീസ് നിയന്ത്രിച്ചു. എന്നാൽ ആ സമയം അതുവഴി വന്ന സർക്കാർ ബോർഡ് മറച്ചുവച്ച കാർ ഘോഷയാത്രയ്ക്ക് ഇടയിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. ഉടൻ പൊലീസ് കാർ തടയുകയും കാറിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവർ ഇരവിപുരം സ്വദേശികളാണെന്നാണ് പൊലീസ് പറയുന്നത്. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |