കൊച്ചി: സംസ്ഥാനത്തേക്കുള്ള നിക്ഷേപങ്ങൾ സംബന്ധിച്ച തന്റെ നിലപാടിൽ മാറ്റമില്ലെന്ന് ശശി തരൂർ എം.പി. പുതിയ സ്റ്റാർട്ടപ്പുകളും നിക്ഷേപങ്ങളും വരുന്നതു സംബന്ധിച്ച നിലപാട് പത്ത് വർഷത്തോളമായി പറയുന്നതാണ്. പുതിയ സ്റ്റാർട്ടപ്പുകൾ കൊണ്ടുവരുന്നതിൽ സർക്കാരിന്റെ ഉദ്ദേശ്യം നല്ലതാണെങ്കിൽ പിന്തുണയ്‌ക്കും. ഇന്നത്തെ സർക്കാർ നാളെ പ്രതിപക്ഷത്ത് വന്നാലും ഇതേ നിലപാടിൽ ഉറച്ചു നിൽക്കണമെന്നും അദ്ദേഹം വാർത്താലേഖകരോട് പ്രതികരിച്ചു.
ഒരു അന്താരാഷ്ട്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് താൻ ലേഖനം എഴുതിയത്. എന്നാൽ മറ്റൊരു റിപ്പോർട്ടിൽ ഈ കണക്കുകളെല്ലാം ശരിയല്ലെന്നും പറയുന്നു. പുതിയ സ്റ്റാർട്ടപ്പുകൾ അല്ല രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും വന്നതിൽ പലതും പൂട്ടിപ്പോയെന്നുമാണ് പുതിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഇത് സത്യമാണോയെന്ന് പരിശോധിക്കണം. ആണെങ്കിൽ സംസ്ഥാനത്തിന് നല്ല ലക്ഷണമല്ല.
സംസ്ഥാനത്തെ എല്ലാ നേതാക്കളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നാണ് ഡൽഹിയിലെ കോൺഗ്രസ് നേതാക്കളുടെ ചർച്ചയിൽ തീരുമാനിച്ചത്. മുഖ്യമന്ത്രി ആരാകുമെന്നത് പിന്നീടുള്ള വിഷയമാണ്. സംസ്ഥാനത്ത് ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന അക്രമങ്ങൾ
വേദനാജനകമാണെന്നും അതിനെതിരെ യുദ്ധം പ്രഖ്യാപിക്കണ്ടത് അനിവാര്യമാണെന്നും തരൂർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |