കൊച്ചി: ഊർജം നൽകുന്നതിനും ശക്തമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും പ്രോട്ടീന്റെ പങ്ക് വളരെ വലുതെന്ന് സർവേ. ലോക പ്രോട്ടീൻ ദിനത്തോടനുബന്ധിച്ച് നടത്തിയ സർവേയിലാണ് കണ്ടെത്തൽ. ഇന്ത്യയിലെ 17 നഗരങ്ങളിലായി 4,300 പേരാണ് സർവേയിൽ പങ്കെടുത്തത്. പങ്കെടുത്ത മൂന്നിൽ രണ്ടുപേരും (65%) ബദാം ഉയർന്ന പ്രോട്ടീൻ ലഘുഭക്ഷണമാണെന്ന് അഭിപ്രായപ്പെട്ടു. ലഖ്നൗ (38%), തിരുവനന്തപുരം (37%), കോയമ്പത്തൂർ (34%), ഗുവാഹത്തി (34%), ഇൻഡോർ (34%) തുടങ്ങിയ നഗരങ്ങളിലും ബദാമിന് വലിയ സ്വീകാര്യതയുണ്ട്.
ഇന്ത്യയില ഏറ്റവും മികച്ച അഞ്ച് പ്രോട്ടീൻ ഭക്ഷണ പദാർത്ഥങ്ങളിലും ബദാം സ്ഥാനം നേടി. ആരോഗ്യകരമായ കൊഴുപ്പുകൾ, ഭക്ഷണ നാരുകൾ, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയുൾപ്പെടെ 15 ആവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് ബദാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |