ബാലുശ്ശേരി: ചൂരൽമല ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് എൻ. എസ്.എസ് നിർമ്മിച്ചു നൽകുന്ന വീടുകൾക്കായി കോക്കല്ലൂർ എൻ.എസ്. എസ് വൊളണ്ടിയർമാർ തുക സമാഹരിച്ചു. ഫുഡ് ഫെസ്റ്റ് നടത്തിയും സ്ക്രാപ്പ് ചാലഞ്ച് നടത്തിയുമാണ് കുട്ടികൾ തുക സമാഹരിച്ചത്. തകയുടെ ചെക്ക് സംസ്ഥാന എൻ. എസ്. എസ് ഓഫീസർ ഡോ.ആർ. എൻ. അൻസാർ ഏറ്റുവാങ്ങി. ക്ലസ്റ്റർ കോ - ഓർഡിനേറ്റർ കെ. പി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. റീജിയണൽ പ്രോഗ്രാം കോ - ഓർഡിനേറ്റർ എസ്. ശ്രീചിത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ എൻ. എം . നിഷ, ക്ലസ്റ്റർ കോ - ഓർഡിനേറ്റർ കെ ഷാജി, പ്രോഗ്രാം ഓഫീസർ കെ. ആർ. ലിഷ, നദീം നൗഷാദ്, എം. മിനി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |