കണ്ണൂർ : മനുഷ്യരെ മറന്നുള്ള 1972 ലെ വന്യമൃഗ സംരക്ഷണ നിയമം പൊളിച്ചെഴുതണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് (എം) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 14,15 തിയ്യതികളിൽ ചെറുപുഴ മുതൽ കൊട്ടിയൂർ വരെ വാഹന ജാഥ സംഘടിപ്പിക്കും. വന്യജീവി അക്രമണ വിഷയത്തിൽ ഈ മാസം 27ന് ഡൽഹിയിൽ ജോസ് കെ മാണി എം.പി നയിക്കുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായാണ് ജാഥ സംഘടിപ്പിക്കുന്നത്. ജില്ലാ നേതൃയോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.മുഹമ്മദ് ഇക്ബാൽ ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. ജോയിസ് പുത്തൻപുര,അഡ്വ.മാത്യു കുന്നപ്പള്ളി, സജി കുറ്റിയാനിമറ്റം,ജോസ് ചെമ്പേരി,കെ ടി സുരേഷ് കുമാർ, തോമസ് മാലത്ത്, ബിനു മണ്ഡപം, വി.വി.സേവി ,പി.എസ്. ജോസഫ്, സി ജെ.ജോൺ,ബിനു ഇലവുങ്കൽ,ജെയിംസ് മരുതാനിക്കാട്ട്,ബിജു പുതുക്കള്ളി,ഡോ ജോസഫ് തോമസ്, ഏലമ്മ ഇലവുങ്കൽ,ഷോണി അറക്കൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |