കരുനാഗപ്പള്ളി : ഓണാട്ടുകരയുടെ തനത് കാർഷിക വിഭവങ്ങൾ ചേർത്തൊരുക്കിയ പുഴുക്കുമേളയും കലാപരിപാടികളും ശ്രദ്ധേയമായി. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കർഷകസംഘം കരുനാഗപ്പള്ളി ടൗൺ മേഖല കമ്മിറ്റിയിലെ പതിനാലാം ഡിവിഷനിലാണ് പരിപാടി സംഘടിപ്പിച്ചത്. ചീനി ,ചേമ്പ്, കാച്ചിൽ, കിഴങ്ങ് തുടങ്ങി വിവിധ ഇനങ്ങൾ പുഴുക്കുകളുമായി വനിതാ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള 18 ടീമുകളാണ് മേളയിൽ അണിനിരന്നത്. കർഷകസംഘം ജില്ലാ സെക്രട്ടറി സി.ബാൾഡുവിൻ മേള ഉദ്ഘാടനം ചെയ്തു. കലാപരിപാടികളുടെ ഉദ്ഘാടനം മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ നിർവഹിച്ചു. കർഷകസംഘം മേഖലാ സെക്രട്ടറി പി.എൻ.മുത്തുകൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. വാർഡ് കൗൺസിലർ റെജി ഫോട്ടോ പാർക്ക് അദ്ധ്യക്ഷനായി. അഡ്വ.ബി.ഗോപൻ, മോഹനൻ വാഴുവേലിൽ, കോട്ടയിൽ രാജു തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കലാപരിപാടികളും, ഇഫ്താർ സംഗമവും നടന്നു. നിരവധി തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |