തിരുവനന്തപുരം: പട്ടികജാതി,പട്ടികവർഗ സംയുക്ത സമരസമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട് നഗരത്തിൽ ഇന്ന് രാവിലെ 10.30 മുതൽ മാർച്ച് അവസാനിക്കുന്നതു വരെ സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മാർച്ചിനെത്തുന്ന എല്ലാ വാഹനങ്ങളും മ്യൂസിയം ഭാഗത്ത് പ്രവർത്തകരെ ഇറക്കിയ ശേഷം വലിയ വാഹനങ്ങൾ വെള്ളയമ്പലം,വഴുതക്കാട്,തൈക്കാട്,കിള്ളിപ്പാലം വഴി ആറ്റുകാൽ പാർക്കിംഗ് ഗ്രൗണ്ടിലേക്കും ചെറിയ വാഹനങ്ങൾ വെള്ളയമ്പലം വഴുതക്കാട്,ജഗതി വഴി പൂജപ്പുര ഗ്രൗണ്ടിലേക്കും പോകേണ്ടതാണ്. മാർച്ചിന് വരുന്ന പ്രവർത്തകർ സൂര്യകാന്തി റോഡിലോ നന്ദാവനം റോഡിലോ നിൽക്കേണ്ടതാണ്. മാർച്ച് തുടങ്ങുന്നതുവരെയും വെള്ളയമ്പലം കോർപ്പറേഷൻ ഓഫീസ് റോഡിലേക്ക് ഇറങ്ങാൻ പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |