തൃശൂർ: ലോക കേൾവി ദിനത്തിന്റെ ഭാഗമായി ദേശീയ ബധിരതാ നിയന്ത്രണ പദ്ധതിയുടെ നേതൃത്വത്തിൽ പ്രൈമറിതലം വരെയുള്ള കുട്ടികൾക്ക് ഉണ്ടായേക്കാവുന്ന കേൾവിക്കുറവും കേൾവിക്കുറവ് നേരത്തെ കണ്ടുപിടിച്ച് പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അംഗൻവാടി വർക്കേഴ്‌സിനും ടീച്ചർമാർക്കും രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. ഇതിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഡെപ്യൂട്ടി കളക്ടർ സ്മിത റാണിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. കേൾവി സംബന്ധിയായ പ്രശ്നങ്ങളുള്ള കുട്ടികളെയും കണ്ടെത്തി എൻ.പി.പി.സി.ഡിയുടെ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ പരിശോധന നടത്തി പരിഹരിക്കുകയാണ് പദ്ധതി ലക്ഷ്യംവയ്ക്കുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി.ശ്രീദേവി, എൻ.പി.പി.സി.ഡി നോഡൽ ഓഫീസർ ഡോ. പൗർണമി മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |