മുടപുരം: ചെമ്പകമംഗലം എ.ടി.കോവൂർ ഗ്രന്ഥശാല,കുറക്കട ടാഗോർ ലൈബ്രറി,തോന്നയ്ക്കൽ നാട്യഗ്രാമം ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രതിമാസ സാംസ്കാരിക സംഗമം ശനിയാഴ്ച വൈകിട്ട് 3.30ന് കുറക്കട ടാഗോർ ലൈബ്രറിയിൽ നടക്കും.വൈകിട്ട് 3.30ന് വനിതാദിനാഘോഷം, വനിതാ എഴുത്തുകാരെ അനുമോദിക്കലും പുസ്തക പ്രദർശനവും നടക്കും.4ന് പുസ്തക ചർച്ച.വി.ജെ.ജയിംസിന്റെ ആന്റി ക്ളോക്ക് എന്ന നോവൽ ചർച്ച ചെയ്യും.വാർഡ് മെമ്പർ ബി.ഷീല അദ്ധ്യക്ഷത വഹിക്കും.അശ്വതി ബൈജു സ്വാഗതം പറയും.വി.ജെ. ജയിംസ് ആമുഖ പ്രസംഗം നടത്തും.രാഖി ബാലഗോപാൽ മോഡറേറ്ററായിരിക്കും.കസ്തൂരി ഭായി പുസ്തകം അവതരിപ്പിക്കും.അഭിരാമി ജയരാജ് നന്ദി പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |