ആലപ്പുഴ : ദേശീയ അദ്ധ്യക്ഷൻ എം.കെ.ഫൈസിയെ ഡൽഹിയിൽ ഇ.ഡി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു എസ്.ഡി.പി.ഐ ആലപ്പുഴ നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
തിരുമല ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ സമാപിച്ചു. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് കെ.റിയാസ്, ജില്ലാ ജനറൽ സെക്രട്ടറി നാസർ പഴയങ്ങാടി, അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് സുധീർ പുന്നപ്ര എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം വണ്ടാനം, ജനറൽ സെക്രട്ടറി എം.സാലിം, ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ വി.എം.ഫഹദ്, ഫൈസൽ പഴയങ്ങാടി, ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നവാസ് നൈന, എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |