ആലപ്പുഴ: സന്നദ്ധ സംഘടനയായ കെയർ ഫോർ ആലപ്പിയുടെ ആഭിമുഖ്യത്തിൽ, ഭിന്നശേഷിക്കാർക്ക് ജീവിത സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള സായൂജ്യം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യവിതരണ സ്റ്റാളുകൾ വിതരണം ചെയ്തു. ജില്ലാ കളക്ടർ അലക്സ് വർഗീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെയർ ഫോർ ആലപ്പി ചെയർമാൻ ബ്രിഗേഡിയർ സി.വി. അജയ് അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി പ്രമോദ് മുരളി, പ്രേം സായി ഹരിദാസ്, എ.ഡി.എം ആശ സി.എബ്രഹാം, കേണൽ സി.വിജയകുമാർ, ഫാ.സേവ്യർ കുടിയാംശേരി, ഡെപ്യൂട്ടി കളക്ടർ പ്രേംജി, രാമചന്ദ്രൻ പിള്ള, കമാൽ എം. മാക്കിയിൽ, അഡ്വ.പി.പി.ബൈജു കബീർദാസ്,അഡ്വ.പ്രദീപ് കൂട്ടാല തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |