കാഞ്ഞങ്ങാട് : അറഹ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ റമദാൻ റിലീഫ് ഇഫ്താർ സംഗമം ടൗൺ ഇമാം അബ്ദുൾ ഹക്കിം അൽഖാസിമി ഉൽഘാടനം ചെയ്തു. ബഷീർ ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. റമദാൻ കിറ്റുകൾ അഡ്വ.എൻ.എ.ഖാലിദ് ജമാഅത്ത് പ്രസിഡന്റ് എം.കെ.അബ്ദുൽറഹ്മാന് കൈമാറി ഉദ്ഘാടനം ചെയ്തു. അൽഅമീൻ അസ്അദി, അമീൻ അമാനി, മുസ്തഫ, സുഹൈൽ, ഹാരിസ് എന്നിവർ പ്രഭാഷണം നടത്തി. എ ഹമീദ് ഹാജി, സുറൂർ മൊയ്തു ഹാജി, സ്ഥിരം സമിതി അധ്യക്ഷൻ പി അഹമ്മദലി, കൗൺസിലർ ടി.കെ.സുമയ്യ, സൗദി അബൂബക്കർ ഹാജി എന്നിവർ വിവിധ സഹായങ്ങൾ വിതരണം ചെയ്തു. ടി.അബൂബക്കർ ഹാജി, ടി.ഖാദർ ഹാജി, സി അബ്ദുല്ല ഹാജി, എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ മുത്തലിബ് കൂളിയങ്കാൽ സ്വാഗതവും ട്രഷറർ എം. കെ.റഷീദ് നന്ദിയും പറഞ്ഞു. . ട്രെയിനർ നദീറ ബേൺ ബ്രെയിറ്റർ മഞ്ചേരി ക്ലാസിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |