മാഹി: സബർമതി ഇന്നോവേഷൻ ആൻഡ് റിസർച്ച് ഫാണ്ടേഷൻ സംഘടിപ്പിക്കുന്ന ഫ്‌ളേവേഴ്സ് ഫിയസ്റ്റ ഫുഡ് ഫെസ്റ്റിവൽ ഏപ്രിൽ മൂന്നാം വാരത്തിൽ നടക്കും. മാഹി സർവ്വിസ് സഹകരണ ബാങ്ക് ഹാളിൽ ചേർന്ന ആലോചനയോഗം മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് ഉദ്ഘാടനം ചെയ്തു. സബർമതി ചെയർമാൻ പി.സി.ദിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി ഗവൺമെന്റ് ആർട്സ് കോളേജ് മുൻ പ്രിൻസിപ്പാൾ വി.കെ.വിജയൻ , ആനന്ദ് കുമാർ പറമ്പത്ത്, സജിത്ത് നാരായണൻ , അനിൽ വിലങ്ങിൽ, പി. രമേശൻ, മുഹമ്മദ് മുബാഷ്, ജീജേഷ് കുമാർ ചാമേരി, എം.കെ.ശ്രീജേഷ് സംസാരിച്ചു. ഫ്‌ളേവേഴ്സ് ഫിയസ്റ്റയുടെ വിപുലമായ സംഘാടകസമിതി യോഗം ഉടൻ നടക്കും.കഴിഞ്ഞ വർഷത്തെ ഫ്‌ളേവേഴ്സ് ഫിയസ്റ്റ ഫുഡ് ഫെസ്റ്റിവൽ വൻ വിജയമായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |