ചെങ്ങന്നൂർ: ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കാത്തതിൽ പ്രതിഷേധിച്ചും, ജനവിരുദ്ധ ബഡ്ജറ്റിൽ പ്രതിഷേധിച്ചും കേരള കോൺഗ്രസ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന ധർണ സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ ഉദ്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ഡോ. ഷിബു ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. ജൂണി കുതിരവട്ടം, ചാക്കോ കൈയത്ര, സ്റ്റാൻലി ജോർജ്, ബ്ലസൺ ജേക്കബ്, ജോസ് പൂവനേത്ത്, മോൻസി കുതിരവട്ടം, അലക്സ് മലയിൽ, ജോൺ മാത്യു, ഗോൾഫിൻ സിഗനെ, തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |