കൊല്ലം: ലഹരിരഹിതഗ്രാമം സൃഷ്ടിക്കാനായി വാർഡ് തലത്തിൽ സന്നദ്ധസേന രൂപീകരിച്ച് പ്രവർത്തിക്കുവാൻ കോൺഗ്രസ് മൈനാഗപ്പള്ളി വേങ്ങ 8-ാം വാർഡ് മഹാത്മാ ഗാന്ധി കുടുംബസംഗമം തീരുമാനിച്ചു. കുട്ടികളിലും യുവാക്കളിലും വർദ്ധിച്ച് വരുന്ന ലഹിരിയുടെ ഉപയോഗം തടയുവാനും ഉറവിടം കണ്ടെത്താനും പൊലീസ് - എക്‌സൈസ് അധികാരികൾ അടിയന്തര നടപടിയും സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കെ.പി.സി.സി അംഗം എം.വി ശശികുമാരൻ നായർ യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് നൗഷാദ് ആലുവിള അദ്ധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ, മുൻ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽനൗഷാദ്, മണ്ഡലം പ്രസിഡന്റ് പി.എം.സെയ്ദ് ,എ.എ.റഷീദ്, എം.എ.സമീർ,കൊയ് വേലിമുരളി, മുളവൂർസതീശ്,വൈ.സാജിതബീഗം, പി.ചിത്രലേഖ, നസീറ അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |