പുനലൂർ: ചെന്നൈ -എഗ്മോർ -കൊല്ലം എക്സ്‌പ്രസ് ട്രെയിനിൽ രേഖകൾ ഇല്ലാതെ കടത്തിക്കൊണ്ടുവന്ന 37.09 ലക്ഷം രൂപയുമായി മദ്ധ്യവയസ്കനെ പുനലൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം കുണ്ടയം സ്വദേശി ഷാഹുൽ ഹമീദാണ് (56) പിടിയിലായത്. ഇന്നലെ രാവിലെയാണ് സംഭവം. അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ട്രെയിൻ മാർഗം വൻ തോതിൽ കുഴൽ പണവും ലഹരി വസ്തുക്കളും കടത്തുന്നതായി സംസ്ഥാന റെയിൽവേ പൊലസ് മേധാവി അരുൾ ആർ.ബി.കൃഷ്ണക്ക് ലഭിച്ച വിവരങ്ങളെ തുടന്ന് നടത്തിയ പരിശോധനയിലാണ് കള്ളപ്പണവുമായി മദ്ധ്യവയസ്തകനെ പിടികൂടിയത്. ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന പണത്തിന്റെ ഉറവിടമോ, മറ്റ് രേഖകളോ ഹാജരാക്കാൻ ഷാഹുൽ ഹമീദിന് സാധിച്ചില്ലെന്ന് പുനലൂരിലെ റെയിൽവേ പൊലീസ് സി.ഐ ജി.ശ്രീകുമാർ അറിയിച്ചു. ഇയാൾ ബംഗളൂരുവിൽ നിന്ന് ട്രെയിൻ മാർഗം പണം കടത്തിക്കൊണ്ടുവരുന്നതിനിടെ കോട്ടയത്തെ തലയോലപ്പറമ്പിൽ വച്ച് ഇൻകം ടാക്സ് ഉദ്യേഗസ്ഥർ പിടികൂടി കേസ് എടുത്തിരുന്നു. സി.ഐക്ക് പുറമെ എസ്.ഐ എം.എസ്.ശ്രീകുമാർ, സിവിൽ പൊലീസ് ഓഫീസറർമാരായ അരുൺ മോഹൻ, വിശാഖ്, സുഭാഷ്, ആർ.പി.എഫ് മധുരൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ കുഞ്ഞുമോൻ എന്നിവരുടെ നേതൃത്വത്തിലാണ് കുഴൽ പണം പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |