കറാച്ചി: പാകിസ്ഥാനിലെ ബന്നുവിലുള്ള സൈനിക ബേസിന് നേരെയുണ്ടായ ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 18 ആയി. 13 പേരും സാധാരണക്കാരാണ്. ഇതിൽ 6 കുട്ടികളും ഉൾപ്പെടുന്നു. 36 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ചയാണ് സൈനിക ബേസിന് നേരെ സ്‌ഫോടക വസ്തുക്കൾ നിറച്ച രണ്ടു കാറുകൾ ഭീകരർ ഓടിച്ചുകയറ്റിയത്. ബേസിനുള്ളിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരെ സൈന്യം വധിച്ചിരുന്നു. സ്ഫോടനത്തിൽ ബേസിന്റെ മതിൽക്കെട്ട് തകർന്നുവീണ് സമീപത്തെ കെട്ടിടങ്ങൾക്കും പള്ളിക്കും നാശനഷ്ടം സംഭവിച്ചിരുന്നു. പാകിസ്ഥാനി താലിബാനുമായി ബന്ധമുള്ള ജയ്ഷ് അൽ-ഫർസാൻ ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആകെ 16 ഭീകരർ ആക്രമണത്തിനിടെ കൊല്ലപ്പെട്ടെന്ന് സൈന്യം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |