കൊച്ചി: കപ്പൽശാലയിലെ തൊഴിലാളികളുടെ പ്രമോഷൻ പോളിസി പരിഷ്‌കരണം ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഷിപ്പ്യാർഡ് എംപ്ലോയീസ് സംഘ് (ബി.എം.എസ്) വടക്കേ കവാടത്തിൽ ധർണ നടത്തി. ബി.എം.എസ് ജില്ലാ പ്രസിഡന്റ് സതീഷ് ആർ. പൈ ഉദ്ഘാടനം ചെയ്തു. വൈകിട്ട് യൂണിയൻ പ്രസിഡന്റ് കെ. വി. മധുകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം അഖിലേന്ത്യാ നിർവാഹക സമിതി അംഗം ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. കപ്പൽ ശാലയിയിലെ സീനിയർ തൊഴിലാളികളിൽ ഭൂരിഭാഗവും വർഷങ്ങളോളം കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തശേഷം സ്ഥിരനിയമനം നേടിയവരാണ്. പ്രൊമോഷൻ പോളിസി പരിഷ്‌കരണം വൈകുന്നതിനാൽ ഇവർക്ക് വെറുംകൈയോടെ പടിയിറങ്ങേണ്ടിവരുന്നായി അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |