വാമനപുരം:വാമനപുരം ഗ്രാമ പഞ്ചായത്തിലെ ആനച്ചൽ ഗവ.യു.പി സ്‌കൂളിനായി ഒരു കോടി രൂപ ചെലവിൽ ആധുനിക രീതിയിൽ നിർമ്മിക്കുന്ന സ്‌കൂൾ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഡി.കെ മുരളി എം.എൽ എ നിർവഹിച്ചു.പൊതു വിദ്യാഭ്യാസ പ്ലാൻ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിട്ടുള്ളത്.വാമനപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.ഒ.ശ്രീവിദ്യ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.കെ.ലെനിൻ,സുനൈത സലിം, ബി.സന്ധ്യ,ആർ.രഞ്ജി,ഷീജ രാമചന്ദ്രൻ,സജീം, ബി.പി.സി ബൈജു എസ്,ഹെഡ്മാസ്റ്റർ വി. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |