വെഞ്ഞാറമൂട്:നെല്ലനാട് ഗ്രാമപഞ്ചായത്തിലെ ആലന്തറ സ്ഥാപിച്ച വഴിയോര വിശ്രമ കേന്ദ്രം ടേക്ക് എ ബ്രേക്കിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു.നെല്ലനാട് ഗ്രാമപഞ്ചായത്ത് 28 ലക്ഷം രൂപ വിനിയോഗിച്ചാന്ന് ടേക്ക് എ ബ്രേക്ക് പണി കഴിപ്പിച്ചത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ,വൈസ് പ്രസിഡന്റ് കീഴായിക്കോണം സോമൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണൻ മാരായ സജീന,ഉഷാകുമാരി,പഞ്ചായത്ത് മെമ്പർമാരായ യു. നാസറുദ്ധീൻ,ബി.കെ.ഹരി,ശാന്തകുമാരി,ബാബു പി.മാണിക്കമംഗലം മഞ്ചു എൽ.എസ്.സുജ സരേഷ്,പി.പ്രസാദ്,രേഖ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി,മറ്റ് ഉദ്യോഗസ്ഥർ,പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |