തൃശൂർ: സംസ്ഥാനത്ത് ദന്തൽ ഡയറക്ടേറ്റ് രൂപീകരിക്കണമെന്നും സമഗ്ര ദന്തൽ പോളിസി നടപ്പാക്കണമെന്നും ഇന്ത്യൻ ദന്തൽ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ദന്തൽ ക്ലീനിക്കുകളുടെ ഒരോ വർഷമുള്ള രജിസ്‌ട്രേഷൻ പുതുക്കലിന് ഏകജാലക സംവിധാനം നടപ്പാക്കണംം. 38000 ദന്തൽ ഡോക്ടർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും എഴുന്നൂറോളം പേർക്ക് മാത്രമാണ് സർക്കാർ സർവീസിൽ ജോലിയുള്ളത്. വാർത്താസമ്മേളനത്തിൽ ഡോ.സുഭാഷ് മാധവൻ, സിദ്ധാർത്ഥ് നായർ എന്നിവർ പങ്കെടുത്തു. അസോസിയേഷന്റെ നേതൃത്വത്തിൽ ദന്തൽ ദിനാഘോഷം നടത്തി. ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമേൽ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പ്രസിഡനന്റ ഡോ.സുഭാഷ് മാധവൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.ടി.സമീർ, ഡോ.സിബി, ഡോ.ദിനേഷ്, ഡോ.അലക്‌സ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |