കൊട്ടാരക്കര: ശവമഞ്ചവുമായി ബി.ജെ.പി പ്രവർത്തകർ താലൂക്കാശുപത്രിക്ക് മുന്നിൽ പ്രതിഷേധ മാർച്ച് നടത്തി. താലൂക്കാശുപത്രിയിൽ മോർച്ചറി തകരാറിലായിട്ട് ഒരുമാസത്തിലേറെയായിട്ടും മോർച്ചറി പ്രവർത്തന ക്ഷമമാക്കുന്നതിൽ അധികൃതർ കാട്ടുന്ന കുറ്റകരമായ അനാസ്ഥയിൽ പ്രതിഷേധിച്ചാണ് പ്രതീകാത്മക പ്രതിഷേധ മൊരുക്കിയത്. ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് പൊലീസ് ആശുപത്രി കവാടത്തിനു മുന്നിൽ തടഞ്ഞു. അതോടെ പ്രവർത്തകർ ശവമഞ്ചവുമായി നഗരസഭയിലേക്ക് മാർച്ച് നടത്തി. തുടർന്ന് നഗരസഭ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ യോഗം കൊല്ലം ഈസ്റ്റ് പ്രസിഡന്റ് രാജി പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ സുജിത് നീലേശ്വരം, പ്രസാദ് പള്ളിക്കൽ, നഗരസഭ ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് അരുൺ കാടാംകുളം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |