വെച്ചൂർ: വെച്ചൂർ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് 200 പേർക്കാണ് കട്ടിൽ വിതരണം ചെയ്തത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സോജി ജോർജ്, പി.കെ മണിലാൽ, പഞ്ചായത്ത് അംഗങ്ങളായ എൻ.സഞ്ജയൻ, ബിന്ദുരാജു, സ്വപ്ന മനോജ്, ആൻസി തങ്കച്ചൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഡോ.എസ്.ശ്രീമോൾ, അങ്കണവാടി അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |