തിരുവനന്തപുരം: അശാസ്ത്രീയമായ എംപ്ളോയീസ് ഫീഡ് ബാക്ക് സിസ്റ്റം പിൻവലിക്കുക, ബൈപ്പാർട്ടിയേറ്റ് ചട്ടങ്ങൾ ലംഘിച്ച് ജീവനക്കാർക്ക് ടാർഗറ്റ് ഏർപ്പെടുത്തുന്ന നയം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കനറാ ബാങ്ക് സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തിൽ സൗത്ത് റീജിയണൽ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് എസ്.സജീവ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഹരികുമാർ,കനറാ ബാങ്ക് റിട്ടയേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എസ്.അജിത്ത്,ബെഫി ജില്ലാസെക്രട്ടറി എൻ.നിഷാന്ത്, കെ.ജി.സുനിൽകുമാർ, എം.എസ്.സുമോദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |