കോഴിക്കോട്: കേരള അഡ്വക്കറ്റ്സ് ക്ലാർക്ക്സ് അസോ. സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ ഇടശ്ശേരി പുരസ്‌കാരത്തിന് കവിതാ സമാഹാരങ്ങൾ ക്ഷണിച്ചു. 2022, 23, 24 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളാണ് അയക്കേണ്ടത്. പ്രസാധകർക്കും എഴുത്തുകാർക്കും അയക്കാം. കവിതാസമാഹാരങ്ങളുടെ 3 കോപ്പികളാണ് അയക്കേണ്ടത്. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. തെരഞ്ഞെടുക്കപ്പെടുന്ന കവിതാസമാഹാരത്തിന് 5001 രൂപ പ്രോത്സാഹനമായും നൽകും. വിലാസം: വി.കെ രാജേന്ദ്രൻ, ജനറൽ സെക്രട്ടറി, കേരള അഡ്വക്കറ്റ്സ് ക്ലാർക്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി, കുറ്റിപ്പുറം പി.ഒ, പിൻ 679571, മലപ്പുറം ജില്ല ഫോൺ: 9846661673. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് വി.രവീന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ രാജേന്ദ്രൻ, സി.ജയരാജൻ, സുരാജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |