കൊച്ചി: കൊച്ചി കോർപ്പറേഷനിൽ ഡെപ്യൂട്ടി മേയർ സ്ഥാനത്ത് ഒരും ടേം പൂർത്തിയാക്കുന്നതിന്റെ അഭിമാനത്തിലാണ് ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ. അഞ്ചുകൊല്ലം പൂർത്തിയാകാൻ മാസങ്ങൾ മാത്രമേ ഇനി ബാക്കിയുള്ളു. നാലു പതിറ്റാണ്ടിലേറെ കാലം ലീഗിന്റെ കുത്തകയായിരുന്ന മട്ടാഞ്ചേരി ഡിവിഷനാണ് കന്നി അങ്കത്തിൽ അൻസിയ പിടിച്ചെടുത്തത്. മട്ടാഞ്ചേരിയിൽ നിന്ന് 23 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
അൻസിയയുടെ കന്നി അങ്കമായിരുന്നു ഇത്. മട്ടാഞ്ചേരി ഹാർബറിലെ തൊഴിലാളിയും ഓട്ടോറിക്ഷ ഡ്രൈവറുമായ കെ.ബി. അഷ്റഫ് ആണ് ഭർത്താവ്. നഹാന,നിഹാദ്, നബ്ഹാൻ എന്നിവരാണ് മക്കൾ.
ചുമതല ഏൽക്കുമ്പോൾ ആശങ്കയുണ്ടായിരുന്നെങ്കിലും എല്ലാവരും നൽകിയ ധൈര്യമാണ് മുന്നോട്ട് നയിച്ചത്. മേയർ എം. അനിൽകുമാർ, മറ്റ് കൗൺസിലർമാർ, ഔദ്യോഗസ്ഥർ എന്നിവരെല്ലാം വലിയ പിന്തുണ നൽകിയിട്ടുണ്ട്. തുടക്കക്കാരി എന്ന നിലയിൽ ലഭിച്ച ഏറ്റവും വലിയ ഉത്തരവാദിത്തമാണ് പ്രസ്ഥാനം എനിക്ക് നൽകിയത്.
അൻസിയ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |