തിരുവല്ല : കുടുംബശ്രീ ജില്ലാമിഷന്റെയും നബാർഡിന്റെയും നേതൃത്തിൽ തിരുവല്ല നഗരസഭാ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ നടക്കുന്ന വടക്കിനിയിലെത്തിയാൽ നല്ല ഭക്ഷണം ആവോളം ആസ്വദിക്കാം. ശരീരത്തിന് ഹാനികരമായ ഭക്ഷണങ്ങളിൽ നിന്ന് മോചനം നേടി ആരോഗ്യകരമായ ഭക്ഷണ സംസ്‌കാരം വളർത്തിയെടുക്കുകയാണ് മേളയുടെ ലക്ഷ്യം. മായം ചേർക്കാത്ത തനത് ഭക്ഷണം മാത്രമാണ് 13 സ്റ്റാളുകളിൽ ലൈവായി പാചകം ചെയ്യുന്നത്. നല്ല വറ്റൽ മുളകിന്റെ എരിവുള്ള തമിഴ്‌നാട് സംരംഭകരുടെ ചെട്ടിനാട് ചിക്കൻ ബിരിയാണിയാണ് ജനപ്രീതി ഏറെയാണ്. ചെട്ടിനാട് ചിക്കൻ ബിരിയാണിയുടെ മുഴുവൻ രുചിയും സുഗന്ധവ്യഞ്ജനങ്ങളിലാണ്. 'പേസ്റ്റ് മൃദുവായി പൊടിക്കണം, മസാല പേസ്റ്റ് എണ്ണയിൽ പതുക്കെ വറുക്കണം, അപ്പോൾ അത് സ്വർണ്ണ നിറമായി മാറുകയും ബിരിയാണിക്ക് നിറവും രുചിയും നൽകുകയും ചെയ്യും ' ഇതാണ് തങ്ങളുടെ ബിരിയാണിയുടെ രുചി രഹസ്യം എന്ന് പറയുന്നു തമിഴ്‌നാട് സംരംഭകർ. ചിക്കൻ റോസ്റ്റ്, ചിക്കൻ ഫ്രൈ, ബീഫ് ഫ്രൈ, ബീഫ് റോസ്റ്റ്, നൂൽ പൊറോട്ട, ബൺ പൊറോട്ട,കപ്പ മീൻകറി,കപ്പ ബിരിയാണി,നൂഡിൽസ്, ഫ്രൈഡ് റൈസ്, പാനി പൂരി, പാവ് ബജി,പഴം പൊരിയും ബീഫും, കൂട്ടുപുഴക്ക്, പോത്തുലർത്ത്, കള്ളപ്പം, വിവിധതരം ജ്യൂസുകൾ, താക്കിടി, പാൽകപ്പയും ബീഫും, മലബാർ സ്‌നാക്ക്‌സായ കിളിക്കൂട്, ഉന്നക്കായ,പത്തിരി, ഈന്തപ്പഴം വറുത്തത്, ചിക്കൻ സുക്ക, ചിക്കൻ നുറുക്കി വറുത്തത്, വിവിധ തരം പായസങ്ങൾ തുടങ്ങി 50ൽ പരം വിഭവങ്ങളുണ്ട് വടക്കിനിയിൽ. ഭക്ഷ്യമേളയുടെ അനുബന്ധിച്ച് പോഷകാഹര വിഭവങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു.
ഭക്ഷണം ആസ്വദിക്കുന്നതിനോടൊപ്പം കലാപരിപാടികളും സെമിനാറുകളും ചർച്ചകളും, കുക്കറി ഷോ എന്നിവയും ആസ്വദിക്കാം വടക്കിനിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |