നെയ്യാറ്റിൻകര: കടൽ ഖനനത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എ.ഐ.സി.സി സെക്രട്ടറി ഡോ.അറിവഴകൻ. കോൺഗ്രസ് നെയ്യാറ്റിൻകര നിയോജക മണ്ഡലം നേതൃയോഗം ചെങ്കൽ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഷൻ 25ന്റെ ഭാഗമായി നിയോജക മണ്ഡലം തലത്തിൽ ബ്ലോക്ക്, വാർഡ് പ്രസിഡന്റുമാരുടെ സമ്മേളനം സംഘടിപ്പിച്ചു. ചെങ്കൽ ബ്ലോക്ക് പ്രസിഡന്റ് ഭുവനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് പാലോട് രവി മുഖ്യപ്രഭാഷണം നടത്തി.എൻ.ശക്തൻ,നെയ്യാറ്റിൻകര സനൽ,മരിയാപുരം ശ്രീകുമാർ,അഡ്വ.എസ്.കെ.അശോക് കുമാർ, അഡ്വ.പ്രാണകുമാർ,ഡോ.വത്സലൻ,അയിര സുരേന്ദ്രൻ,എം.ആർ.സൈമൺ,മാരായാമുട്ടം സുരേഷ്,അഡ്വ.മുഹിനുദീൻ,വട്ടവിള വിജയൻ, ഉദിയങ്കുളങ്ങര ഗോപാല കൃഷ്ണൻ,ജോസ് ഫ്രാക്ലിൻ,ആർ.ഒ.അരുൺ,നിനോ അലക്സ്,ശ്രീധരൻ നായർ,വെൺപകൾ അവനീന്ദ്രകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |