തൊട്ടിൽപ്പാലം: മാലിന്യ മുക്തം നവകേരളം കാമ്പയിൻ' ഇനി ഞാനൊഴുകട്ടെ' ജലാശയ ശുചീകരണ പരിപാടിയുടെ ഭാഗമായി കാവിലും പാറ പഞ്ചായത്ത് നേതൃത്വത്തിൽ തൊട്ടിൽപ്പാലം പുഴ ശുചീകരിച്ചു. ഇ.കെ.വിജയൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ചൂരണി മുതൽ കായക്കൊടി അതിർത്തി വരെ പത്ത് കിലോമീറ്റർ ദൂരത്തിൽ അതത് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ എണ്ണൂറിലധികം സന്നദ്ധ പ്രവർത്തകരാണ്ശുചീകരണം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോർജ്ജ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. രമേശൻ മണലിൽ, കെ.കെ. മോളി, രാജീവൻ, ബോബി മൂക്കൻ തോട്ടം, രവിന്ദ്രൻ കാപ്പിയിൽ, സുനിൽദത്ത് എന്നിവർ പങ്കെടുത്തു. വി.കെ. സുരേന്ദ്രൻ,നിജേഷ് വി.എം പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |