തൃക്കരിപ്പൂർ: ശ്രീരാമവില്യം കഴകം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വനിതാ ദിനത്തിൽ നടത്തിയ വനിതാസംഗമം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശ്രീരാമവില്യം കഴകത്തിലെ പ്രധാന ദേവിയായ പടക്കെത്തി ഭഗവതി തെയ്യം മാത്രമല്ല പെൺ പ്രതിരോധത്തിന്റെ പ്രതീകം കൂടിയാണെന്നും ബേബി ബാലകൃഷ്ണൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സ്ത്രീകളിൽ ഭക്തി കൂടിവരുന്ന കാലഘട്ടമാണിത്. ഭക്തി ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യമാണെങ്കിലും അതിന്റെ പേരിൽ അന്ധവിശ്വാസജഡിലമായ ഒരു സമൂഹം വാർത്തെടുക്കപ്പെടുന്നത് പരിശോധിക്കപ്പെടണം. അതിന് സ്ത്രീകൾ കൂട്ടുനിൽക്കരുതെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സംഘാടകസമിതി വനിതാകമ്മിറ്റി ചെയർപേഴ്സൺ എം.കെ.പ്രസന്ന അദ്ധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി.വി.ശാന്ത മുഖ്യാതിഥിയായി. അഡ്വ.ബിന്ദു കൃഷ്ണ, പി.സി സുബൈദ, സി ചന്ദ്രമതി, എം.സൗദ, ടി.അജിത, സി ഡി.എസ് ചെയർപേഴ്സൺമാരായ എം.മാലിനി, സി റീന, വനിതാ കമ്മിറ്റി കൺവീനർ ടി.വി.ഷൈജ എന്നിവർ പ്രസംഗിച്ചു. കഴകം വനിതാ കമ്മിറ്റി പ്രസിഡന്റ് ഇ.പത്മിനി സ്വാഗതവും കഴകം വനിതാ കമ്മിറ്റി സെക്രട്ടറി ശ്രീജ സന്തോഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |