വിഴിഞ്ഞം: ചന്തയിൽ പോയി മടങ്ങവെ 80കാരിയുടെ സ്വർണമാല പൊട്ടിച്ച് കടന്ന പ്രതികൾ പിടിയിൽ. ചെങ്കൽ മര്യാപുരം ശിവപാർവതി ക്ഷേത്രത്തിന് സമീപം ഇറപ്പക്കാണി പൊറ്റയിൽ വീട്ടിൽ മനോജ് (31), പെരുമ്പഴുതൂർ വടകോട് തളിയാഴ്ചൽ സ്വദേശി ജയൻ എന്ന ജയകൃഷ്ണൻ (42) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെയാണ് ബൈക്കിലെത്തിയ പ്രതികൾ പയറ്റുവിള കിഴക്കരുക് പുത്തൻവീട്ടിൽ കമലാക്ഷിയുടെ (പപ്പി) ഒന്നേകാൽ പവന്റെ മാല പൊട്ടിച്ച് കടന്നത്. രാവിലെ 11ന് പയറ്റുവിള കണ്ണറവിള റോഡിൽ നടന്ന സംഭവത്തിൽ സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |