പേരമംഗലം: പേരാമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ പേരാമംഗലത്ത് റോഡരികിൽ പാർക്ക് ചെയ്ത കാറിന്റെ ഗ്ലാസ് തകർത്ത് 8 ലക്ഷം രൂപ കവർന്ന കേസിൽ പ്രതി പിടയിൽ. കർണാടക സ്വദേശി ഈശ്വർ (30) ആണ് പിടിയിലായത്. പേരാമംഗലം പോലീസും തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ പ്രത്യേക അന്വേഷണസംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. റോഡരികിൽ പാർക്ക് ചെയ്തു കിടക്കുന്ന വാഹനങ്ങളുടെ ചില്ല് തകർത്ത് മോഷണം നടത്തുന്നതാണ് പ്രതികളുടെ രീതി. പേരാമംഗലം എസ്.എച്ച്.ഒ കെ.സി.രതീഷ്, സബ് ഇൻസ്‌പെക്ടർമാരായ ബാബുരാജൻ, റെമിൻ സ്‌ക്വാഡ് അംഗങ്ങളായ സബ് ഇൻസ്‌പെക്ടർ റാഫി, പഴനി സ്വാമി, പോലീസുകാരായ സജി ചന്ദ്രൻ, ശ്രീജിത്ത്, സുനീബ്, സിംസൺ, അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |