കരുനാഗപ്പള്ളി:പുള്ളിമാൻ ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കരുനാഗപ്പള്ളി നോർത്ത് യൂണിറ്റും പുള്ളിമാൻ സാംസ്‌ക്കാരിക വേദിയും സംയുക്തമായി കാൽനട പ്രചരണ ജാഥയും ഹൈവേ അതോറിറ്റിയ്ക്ക് മുന്നിൽ സത്യഗ്രഹ സമരവും നടത്തി. സത്യഗ്രഹ സമരം യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ (യു.എം.സി) സംസ്ഥാന ട്രഷറർ നിജാംബഷി ഉദ്ഘാടനം ചെയ്തു. പുള്ളിമാൻ സാംസ്‌ക്കാരിക വേദി ചെയർമാൻ കെ.കെ.രവി അദ്ധ്യക്ഷനായി. എ.എ.ജബ്ബാർ ഇടക്കുളങ്ങര, എം.സിദ്ദിഖ് മണ്ണാന്റയ്യം, എസ്.വിജയൻ, എസ്.ഷംസുദ്ദീൻ ഷഹനാസ്, നിസാർ വേലിയിൽ, അശോകൻ അമ്മവീട്, ശ്രീകുമാരി ,സബീർ വവ്വക്കാവ്, വി.ശശിധരൻ നായർ,ഹർഷൻ എന്നിവർ സംസാരിച്ചു.യു.എം.സി കരുനാഗപ്പള്ളി വെസ്റ്റ് യൂണിറ്റ് പ്രസിഡന്റ് ജി.ബാബുക്കുട്ടൻപിളള സ്വാഗതവും ജില്ലാ സെക്രട്ടറി എം.പി.ഫൗസിയാബീഗം നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |