കൊല്ലം: വനിതാ ദിനത്തിൽ കുടുംബശ്രീയുടെ രുചിവിഭവങ്ങൾ നുണയാൻ സി.പി.എം വനിതാ നേതാക്കൾ. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സമുദ്രവിഭവങ്ങളടക്കമുള്ള മികച്ച ഭക്ഷണം പ്രതിനിധി സമ്മേളന നഗറിൽ സജ്ജമാണ്. എന്നാൽ ഇടവേളയിൽ ആശ്രാമം മൈതാനത്തെ 'കേരളമാണ് മാതൃക' പ്രദർശനം കാണാനെത്തിയപ്പോഴാണ് വനിതാ നേതാക്കൾ കുടുംബശ്രീയുടെ ഫുഡ് കോർട്ട് സന്ദർശിച്ചത്. പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടും സുഭാഷിണി അലിയും പി.കെ.ശ്രീമതിയും കെ.കെ.ശൈലജയുമടക്കമുള്ള വനിതാ നേതാക്കളാണ് വനിതാ ദിനത്തിൽ കുടുംബശ്രീയുടെ രുചിവിഭവങ്ങൾ നുണഞ്ഞത്. അരിപ്പത്തിരിയും ചിക്കൻ കറിയും അട്ടപ്പാടി ചിക്കനും അടപ്പായസവുമടക്കം ഒട്ടേറെ വിഭവങ്ങളാണ് ഇവർ പങ്കിട്ടുകഴിച്ചത്. രുചി വിഭവങ്ങളൊരുക്കിയ കുടുംബശ്രീ പ്രവർത്തകരെ അഭിനന്ദിക്കാനും നേതാക്കൾ മറന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |