ഹരിപ്പാട്: ബി.ജെ.പി ഹരിപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.അശ്വിനീദേവ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് പി.സുമേഷ് അദ്ധ്യക്ഷനായി. അനുസ്മരണയോഗം ബി.ജെ.പി ദക്ഷിണ മേഖല ജനറൽ സെക്രട്ടറി ബി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ജി.എസ്.ബൈജു സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം ടി.മുരളി, മുൻ മണ്ഡലം പ്രസിഡന്റ് ജെ.ദിലീപ് കുമാർ, പാർലിമെന്ററി പാർട്ടി ലീഡർ പി.എസ്. നോബിൾ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി മനു പള്ളിപ്പാട് നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |