കുട്ടനാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ വെളിയനാട് ബ്ലോക്ക് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ രാമങ്കരി എസ്.എൻ.ഡി.പി ഹാളിൽ നടന്ന വനിതാദിനാഘോഷം പരിസ്ഥിതി പ്രവർത്തകയും ജൈവ കാർഷികയുമായ വാണി വി.ഹരിപ്പാട് ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്. പി.യു വെളിയനാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.കെ.വിലാസിനിയമ്മ അദ്ധ്യക്ഷത വഹിച്ചു.വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.പ്രീതി സജി വനിതകളെ ആദരിച്ചു. ടി.കെ.ഇന്ദിക, പി.എ.ചാച്ചിക്കുട്ടി,എം.കെ. സുഗുണമ്മ, പി.വി.ർതോമസ്, വി.വിത്തവാൻ എന്നിവർ സംസാരിച്ചു.
ലേഖ സുരേഷ്, പങ്കജാക്ഷി, ലീലാഭായി, ചന്ദ്രമതി കുഞ്ഞുകുമാരൻ, കൗസല്യ, വസുമതി, ത്രേസ്യാമ്മ ജോസഫ് തുടങ്ങിയവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |