കുന്ദമംഗലം: ലോക വനിത ദിനത്തിന്റെ ഭാഗമായി പയമ്പ്ര ഈസ്റ്റ് റെഡിഡൻസ് അസോസിയേഷന്റെ വനിത കൂട്ടായ്മയായ സ്ത്രീ ശക്തിയും കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ ഗൈനക്കോളജി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശശികല പുനപ്പോത്തിൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി വി.എം.ഹരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്ത്രീ ശക്തി സെക്രട്ടറി സരിത ഹരീഷ്, ഫാത്തിമ ഹോസ്പിറ്റൽ കോർഡിനേറ്റർ മുഹമ്മദ് നജീബ്, സുമംഗല, മനോജ് കുമാർ, കെ.സുജ രാജേഷ്, പുഷ്പ സുരേഷ്, ഷൈജ സുജീഷ് എന്നിവർ പ്രസംഗിച്ചു. ബോധവത്ക്കരണ ക്ലാസിന് ഡോ.കെ.ദർശന,ഡോ: നജ അബ്ദുൽ റഹ്മാൻ നേതൃതം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |