പത്തനംതിട്ട : അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യം ആനന്ദം അകറ്റാം അർബുദം കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിന്റെ ഭാഗമായി ക്യാൻസർ പരിശോധന മെഗാ ക്യാമ്പും ബോധവൽക്കരണ സെമിനാറും നടത്തി. തിരുവല്ല നഗരസഭ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരിൽ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ്.ആദില അദ്ധ്യക്ഷതവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി. യുവ സംവിധായകൻ രാഗേഷ് കൃഷ്ണൻ മുഖ്യാതിഥിയായി. നോവലിസ്റ്റും ചെറുകഥാകൃത്തുമായ സുരേഷ് ഐക്കര സന്ദേശം നൽകി. ഡോ.നോബിൾ പി.ലിങ്കൺ കാൻസർ ബോധവൽക്കരണ ക്ലാസ് നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |