വടകര: അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി പാലയാട് ദേശീയ വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ പാലയാട് എൽ.പി സ്കൂളിൽ സ്ത്രീ കുടുംബം, സമൂഹം എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ജയപ്രഭ ഉദ്ഘാടനം ചെയ്തു. സി.കെ.സജിത അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പളിയ നൃത്തത്തിൽ എ ഗ്രേഡ് നേടിയ നാദുര ആർ.എസ്. ഇൻസ്പയർ അവാർഡ് ജേതാവ് അലോക് എ.എസ്. എന്നിവരെ അനുമോദിച്ചു. .ജമീലാ റഷിദ് പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശോഭന ടി.പി മേഖലാ സമിതി പ്രസിഡന്റ് കെ.പി.രാജേന്ദ്രൻ, രഞ്ജിനി പറമ്പത്ത്, ഷിജ കൊയമ്പ്രത്ത്, തുടങ്ങിയവർ പ്രസംഗിച്ചു. വനിതാ വേദി സെക്രട്ടറി ലിഷ പി.കെ. സ്വാഗതവും ജിൻഷ റാണി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |