മുക്കം: വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റ് ഓർഫനേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച നോമ്പുതുറയിൽ ആയിരത്തോളം പേർ പങ്കെടുത്തു. ലിന്റോ ജോസഫ് എം.എൽ.എ, മുക്കം നഗരസഭ ചെയർമാൻ പി . ടി. ബാബു, കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ വി.കുഞ്ഞാലി, എൽ.ഡി.എഫ് ജില്ല കൺവീനർ മുക്കം മുഹമ്മദ് എന്നിവർ പങ്കെടുത്തു. സമിതി യൂണിറ്റ് പ്രസിഡന്റ് റഫീഖ് വാവാച്ചി, സെക്രട്ടറി ബാബു വെള്ളാരംകുന്നത്ത്, വൈസ് പ്രസിഡന്റ് എ. കെ. സിദ്ദിഖ്, കെ.ടി. നളേശൻ , ഷിബു കല്ലൂർ, സ്മിത രാജീവ്, സജീഷ് വായലത്ത്, ഹാറൂൺ റഷീദ്, സുൽഫിക്കർ, വിജയൻ, ചെമ്പറ്റ ബാബു, രാജഗോപാൽ, കെ. പി. മുഹമ്മദ്, പി.ഉണ്ണി നാരായണൻ, ടി.വി. വേലായുധൻ, കെ .പി. കോയ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |