ഗുരുവായൂർ: രാസലഹരിയുടെ സാന്നിദ്ധ്യത്തെ കുറിച്ച് ഇന്റലിജൻസ് വിവരങ്ങൾ ഉണ്ടായിട്ടും നടപടിയെടുക്കാത്ത പിണറായി സർക്കാർ ലഹരി മാഫിയക്ക് ഒത്താശ ചെയ്യുകയാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ ആർ.വി.അബ്ദുൽ റഹീം. മുസ്‌ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ കാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രവർത്തകർ ലഹരിവിരുദ്ധ പ്രതിഞ്ജയെടുത്തു. ലീഗ് മുനിസിപ്പൽ ജന. സെക്രട്ടറി നൗഷാദ് അഹമ്മു അധ്യക്ഷനായി. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ആർ.എ.അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. ലത്തീഫ് പാലയൂർ, ആരിഫ് ഹമീദ് കുമ്മത്ത്, എം.അബ്ദുള്ള, എ.കെ.ഹംസ, നൗഷാദ് നെടുംപറമ്പിൽ, ആർ.എച്ച്.യൂസഫലി, ഹംസ കുന്നിക്കൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |