അഞ്ചൽ : മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് എം.സി.വൈ.എം അഞ്ചൽ വൈദിക ജില്ലയുടെ ഈ വർഷത്തെ കർമ്മ പരിപാടി ഉദ്ഘാടനം ചെയ്തു. വൈദിക ജില്ലാ പ്രസിഡന്റ് ജോസഫ് കെവിൻ ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ മേജർ അതിരൂപതാ വികാരി ജനറൽ ഫാ. തോമസ് കയ്യാലയ്ക്കൽ ഉദ്ഘാടനകർമ്മം നിർവഹിച്ചു. വൈദിക ജില്ലാ വികാരി ഫാ. ബോവസ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. റവ. ഫാ. ജോഷ്വാ കൊച്ചുവിളയിൽ പഠന ക്ലാസ് നയിച്ചു. ജില്ലാ ഡയറക്ടർ റവ.ഫാ.എബ്രഹാം മുരുപ്പേൽ, ആനിമേറ്റർ സിസ്റ്റർ ഷെറിൻ തെരേസ, ഡി.എം വൈസ് പ്രസിഡന്റ് ലിബിൻ രാജു, അർപ്പിത കുഞ്ഞുമോൻ, സെക്രട്ടറി ഡോണ മരിയ, ജോയിന്റ് സെക്രട്ടറി അജോ മണലിൽ, അൽഫിന, ട്രഷറാർ സിറിൾ അനി തോമസ്, അനീറ്റ ലൈജു, മെറിൻ ജോൺ, ജോയൽ ജോൺസൺ, ലയ മറിയം രാജു, ആന്റോ ജോർജ്ജ്, മോബിൻ മോനച്ചൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |