കൊല്ലം: മെഡിട്രീന ആശുപത്രി വൈവിദ്ധ്യമാർന്ന പരിപാടികളോടെ ലോക വനിതാദിനം ആഘോഷിച്ചു. മേയർ ഹണി ബെഞ്ചമിൻ ഉദ്‌ഘാടനം ചെയ്തു. ഗ്രൂപ്പ് സി.ഇ.ഒ ഡോ മഞ്ജു പ്രതാപ് അദ്ധ്യക്ഷയായി. മികച്ച ഡോക്ടർ, നഴ്സ്, ആർട്ടിസ്റ്റ്, ജേർണലിസ്റ്റ്, ആശാവർക്കർ, ഓട്ടോ ഡ്രൈവർ, ഹരിത കർമ്മസേന തുടങ്ങി സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പന്ത്രണ്ട് വനിതകൾക്ക് മെഡിട്രീന വനിതാരത്നം പുരസ്‌കാരം നൽകി ആദരിച്ചു.
ചലച്ചിത്ര താരം സന്ധ്യ രാജേന്ദ്രൻ, ഡിവിഷൻ കൗൺസിലർ പ്രിജി, മാദ്ധ്യമ പ്രവർത്തക രേഷ്മ രമേശ്, ഡോ. ലുലു, ഡോ.അപർണ രാജ്, ഡോ.അലീന തുടങ്ങിയവർ സംസാരിച്ചു. സ്ത്രീസുരക്ഷ ബോധവത്കരണത്തിന്റെ ഭാഗമായി നടത്തിയ സ്ത്രീ സുരക്ഷാ നൈറ്റ് റൈഡ്, കൊല്ലം സിറ്റി വനിതാ സ്റ്റേഷൻ എസ്.ഐ വി.സ്വാതി ഫ്ലാഗ് ഓഫ് ചെയ്തു. നെറ്റ് റൈഡിനു മുമ്പായി വനിതാ സംരക്ഷണം പ്രമേയമാക്കി ജീവനക്കാർ അവതരിപ്പിച്ച നൃത്താവിഷ്കാരവും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |