കൊച്ചി: പതിനെട്ടുവർഷം മുമ്പ് പ്രവർത്തനം തുടങ്ങിയ സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ ഇതുവരെ 711 കോടി ധനസഹായം ശുപാർശ ചെയ്തെങ്കിലും സർക്കാർ നൽകിയത് 301 കോടി മാത്രം. ബഡ്ജറ്റുകളിൽ നീക്കിവച്ചത് 453.86 കോടി. ആദ്യവർഷമായ 2007-2008ൽ 4,139 പേർക്കായി 1.58 കോടിയാണ് കമ്മിഷൻ ശുപാർശ ചെയ്തത്.
129.5 കോടി ബഡ്ജറ്റിൽ വകയിരുത്തിയെങ്കിലും ആ വർഷം കൊടുത്തില്ല. അടുത്ത വർഷം അതുകൂടി ഉൾപ്പെടുത്തി നൽകുകയായിരുന്നു. എന്നാൽ,തുടർന്നുള്ള മിക്ക വർഷങ്ങളിലും ശുപാർശ ചെയ്യുന്ന തുക മുഴുവൻ നൽകാൻ സർക്കാർ തയ്യാറായില്ല. 2018ലെ പ്രളയത്തെ തുടർന്നുള്ള അപേക്ഷകളിൽ തൊട്ടടുത്ത വർഷം 113.19 കോടി
ശുപാർശ ചെയ്തെങ്കിലും 13.48 കോടിയാണ് അനുവദിച്ചത്. 2022-23ൽ 136.83 കോടി ശുപാർശ ചെയ്തപ്പോൾ, 22,489 പേർക്കായി 34.90 കോടി നൽകിയതാണ് ഏറ്റവും ഉയർന്ന തുക.
കടാശ്വാസം
സഹ. ബാങ്കുകളിലും സംഘങ്ങളിലും വായ്പാ കുടിശികയുള്ള,നാല് ഹെക്ടറിലധികം ഭൂമിയില്ലാത്തവർക്കും രണ്ടു ലക്ഷത്തിൽ കുറവ് വാർഷിക വരുമാനമുള്ളവർക്കുമാണ് കർഷക കടാശ്വാസത്തിന് അർഹത. അപേക്ഷകൾ ജില്ലാ സിറ്റിംഗിൽ ബാങ്ക് പ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ പരിശോധിച്ച് പരമാവധി രണ്ടു ലക്ഷം രൂപ വരെ കടാശ്വാസം നൽകാൻ സർക്കാരിന് ശുപാർശ നൽകും.
5,53,392
മൊത്തം അപേക്ഷകൾ
1,63,462
കടാശ്വാസത്തിന്
അർഹരെന്ന് കമ്മിഷൻ
കണ്ടെത്തിയത്
കടാശ്വാസ കമ്മിഷൻ
കാലാവധി മൂന്ന് വർഷം. സർക്കാരിന് ദീർഘിപ്പിച്ചു നൽകാം. ചെയർമാനുൾപ്പെടെ ഏഴ് അംഗങ്ങൾ
റിട്ട. ജസ്റ്റിസ് കെ. എബ്രഹാം മാത്യു നിലവിലെ ചെയർമാൻ. ചെയർമാന് ഹൈക്കോടതി ജഡ്ജിക്ക് തുല്യമായ പദവിയും വേതനവും മറ്റ് അംഗങ്ങൾക്ക് 10,000 ഓണറേറിയം,യാത്രാബത്ത,ദിനബത്ത എന്നിവയുണ്ട്. ആകെ ജീവനക്കാർ 36.
ശുപാർശ കണ്ട്
കൊതിക്കേണ്ട
(വർഷം, കമ്മിഷൻ ശുപാർശ ചെയ്തത്, സർക്കാർ അനുവദിച്ചത് എന്ന ക്രമത്തിൽ. തുകകോടിയിൽ)
2007-08.............................1.58...............00
2008-09.............................9.50...............22.17
2009-10...........................24.20...............16.00
2010-11...........................25.71................24.28
2011-12...........................24.02................22.17
2012-13...........................25.73................21.74
2013-14...........................26.17................15.00
2014-15...........................18.60................20
2015-16............................13.40...............20
2016-17............................11.76...............20
2017-18............................10.99...............19.76
2018-19............................12.60................06
2019-20..........................113.19................13.48
2020-21............................54.34..................5.40
2021-22............................82.66................18.90
2022-23..........................136.83................34.90
2023-24..........................119.95.................20.78
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |