പാനൂർ:വേണ്ട ലഹരിയും ഹിംസയും എന്ന സന്ദേശവമുയർത്തി സി.പി.എം പാനൂർ ഏരിയയിലെ ലോക്കൽ കേന്ദ്രങ്ങളിൽ ജനകീയ പദയാത്ര നടന്നു. ചൊക്ലി രജിസ്ട്രാർ ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പദയാത്ര കെ.എം.സൂപ്പർ മാർക്കറ്റിന് സമീപം സമാപിച്ചു.സംസ്ഥാന കമ്മിറ്റിയംഗം എൻ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.വി.കെ.രാകേഷ് അദ്ധ്യക്ഷത വഹിച്ചു.കെ.ദിനേശ് ബാബു, കിരൺ കരുണാകരൻ, പി.കെ.മോഹനൻ, സി.കെ.രമ്യ എന്നിവർ സംസാരിച്ചു. തൃപ്പങ്ങോട്ടൂർ ലോക്കൽ പദയാത്ര മുണ്ടത്തോട് കൊറ്റോൾ മുക്കിൽ നിന്നും ആരംഭിച്ച് കടവത്തൂരിൽ സമാപിച്ചു. സി.പി. എം ജില്ലാകമ്മിറ്റിയംഗം കെ.മനോഹരൻ ഉദ്ഘാടനം ചെയ്തു. കെ.പങ്കജാക്ഷി അദ്ധ്യക്ഷത വഹിച്ചു. പി.കെ.മുകുന്ദൻ, സി.പി. അശ്വിൻ കുമാർ എന്നിവർ സംസാരിച്ചു.കടേപ്രം തെരുവിൽ നിന്നും ആരംഭിച്ച മൊകേരി ലോക്കൽ പദയാത്ര കുന്നോത്തുമുക്കിൽ സമാപിച്ചു. സിപി എം സംസ്ഥാന കമ്മിറ്റിയംഗം പനോളി വൽസൻ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |