ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ 45-ാം സംസ്ഥാന സമ്മേളനം 22ന് ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനത്തിന് മുന്നോടിയായി ശനിയാഴ്ച സംസ്ഥാനമൊട്ടാകെ പതാകദിനമായി ആചരിക്കും. സമ്മേളന വിജയത്തിനായി അഡ്വ.പി.എ.മുഹമ്മദ് അഷറഫ് ചെയർമാനും, എൻ.എസ്.മുല്ലശ്ശേരി, എ.അലികുഞ്ഞ്, എ.പി.ജയപ്രകാശ്, വി. പി.ബാലചന്ദ്രൻ, വി.രാധാകൃഷ്ണൻ, എ.കെ.ശ്രീകുമാർ എന്നിവർ കൺവീനർമാരായുംസ്വാഗതസംഘം പ്രവർത്തനമാരംഭിച്ചു. ജി.തങ്കമണി, ബേബി പാറക്കാടൻ, എൻ.പ്രഭാകരൻ, ചാക്കോ വർഗീസ്, എം.പി.പ്രസന്നൻ എന്നിവർ ചെയർമാൻമാരായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |